ദോഹ: ഖത്തര്‍ ലോക കപ്പ് 2022 ന്റെ ആതിഥേയത്വത്തിനായി ദോഹയിലൊരുങ്ങുന്നത് 44000 പുതിയ ആഡംബര ഹോട്ടല്‍ മുറികളെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2022 വരെ 14,150 ഹോട്ടല്‍ കീകള്‍ പൈപ്പ്‌ലൈനിലുണ്ടെന്നും, പ്രതീക്ഷിക്കുന്ന വിതരണത്തിന്റെ 80% പണി പൂര്‍ത്തിയായെയെന്നും വാലുസ്ട്രാറ്റ് വെബ്‌സൈറ്റ് ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സുലാല്‍ ഹെല്‍ത്ത് റിസോര്‍ട്ട്, ഫെയര്‍മോണ്ട് വാഫിള്‍സ്, ദി പ്ലാസ ദോഹ, വാള്‍ഡോര്‍ഫ് ആസ്റ്റോറിയ, ജെഡബ്ല്യു മാരിയറ്റ് ഹോട്ടല്‍, മജ്‌ലിസ് ഗ്രാന്‍ഡ് മെര്‍ക്യുര്‍ ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഡ്രീം ദോഹ, സൗത്ത്, നോര്‍ത്ത് ഹോട്ടലുകള്‍, റോസ്വുഡ് ദോഹ ഹോട്ടല്‍, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ എന്നീ ബ്രാന്‍ഡുകള്‍ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് പുതിയ ഹോട്ടലുകള്‍ തുറക്കും.
361 മുറികളുള്ള ഹില്‍ട്ടണ്‍ സാല്‍വ ബീച്ച് റിസോര്‍ട്ട്, 134-റൂം ജൂറി മുര്‍വാബ് ഹോട്ടല്‍, 70-റൂം സൈലോ ലുസൈല്‍ ഹോട്ടല്‍, 431-റൂം ബെന്റ്‌ലി എന്നിവ രാജ്യത്ത് വരാനാവുന്ന പുതിയ ബ്രാന്‍ഡുകളാണ്. ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.