ന്യൂദൽഹി: ലോക് ഡൗൺ സമയത്ത് കര്‍ഷക ആത്മഹത്യ, ലോക്ഡൗണിനിടെ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ നൽകാത്തതിന് കോൺഗ്രസ് എംപി ശശി തരൂർ. എന്‍.ഡി.എയുടെ പൂര്‍ണരൂപം നോ ഡാറ്റ അവൈലബിള്‍ (ഒരു വിവരവും ലഭ്യമല്ല) എന്നായി മാറിയെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
” ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ഡാറ്റകളില്ല, കര്‍ഷക ത്മഹത്യകളെക്കുറിച്ചുള്ള ഡാറ്റകളില്ല, സാമ്ബത്തിക ഉയര്‍ച്ചയെ കുറിച്ചുള്ളത് തെറ്റായ ഡാറ്റ, കോവിഡ് മരണങ്ങളില്‍ സംശയാസ്പദമായ ഡാറ്റ, ജി.ഡി.പി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത ഡാറ്റ, ഈ സർക്കാർ എൻഡിഎ എന്ന പദത്തിന് ഒരു പുതിയ അർത്ഥം നൽകുന്നു!”. എന്‍.ഡി.എ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍”- ശശി തരൂൾ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കാര്‍ട്ടൂണ്‍ തരൂര്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചു.
പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിെന്റ ചോദ്യത്തിന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണമോ ലോക്ഡൗണിനിടെ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണമോ, കോവിഡ് മൂലം എത്രപേര്‍ തൊഴില്‍ നഷ്ടമുണ്ടായെന്നോ, രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണമോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിെന്റ മറുപടി. രാജ്യത്ത് എത്ര പ്ലാസ്മ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ, കോവിഡ് മൂലം എത്ര ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജീവന്‍ നഷ്ടമായി എന്നതിനെ കുറിച്ചോ ഒരു രേഖയും സര്‍ക്കാറിെന്റ കൈയില്‍ ഇല്ല.
കർഷക ബില്ലിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ ആത്മഹത്യകളെക്കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാനങ്ങൾ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് സർക്കാർ മറുപടി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.