തിരുവനന്തപുരം: പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇത്തരത്തില്‍ ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ല. വിവാദം ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.പാലാ ബിഷപ്പിന്റേത് നിര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്നും നാര്‍ക്കോട്ടിക്സിന് പിറകില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4941 മയക്കുമരുന്ന് കേസുകളില്‍ 5422 പേരാണ് പ്രതികളായുള്ളത്. ഇവരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദു മതത്തില്‍പ്പെട്ടവരാണ്. 1869 പേര്‍ (34.47 ശതമാനം) ഇസ്‌ലാം മതത്തില്‍പ്പെട്ടവരാണ്. 853 പേര്‍ (15.73 ശതമാനം) ക്രിസ്തുമതത്തില്‍പ്പെട്ടവരാണ്.ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.