ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സിപിഐ നേതാവ് അനിരാജ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റേയും മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുര്‍ശിദിന്‍റെയും പേരുകൾ ഉൾപ്പെടുത്തി. ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോനയിലാണ് ഇരുവരുടെയും പേര്. പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കലാപത്തിന്‍റെ മുന്നൊരുക്കമായിരുന്നുവെന്നും മഹിളാ എക്താ യാത്രയെന്നും കുറ്റപത്രത്തില്‍ പരാമര്‍ശം.
തങ്ങൾ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ദില്ലി കലാപത്തെക്കുറിച്ച് ചർച്ച ചെയ്തതായി പോലീസ് പറഞ്ഞു. വൃന്ദ കാരാത്ത് പ്രകോപനപരമായാണ് പ്രസംഗിച്ചതെന്ന് പോലീസ് റിപ്പോർട്ട്. ഈ മൂന്ന് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സൽമാൻ ഖുര്‍ശിദിനെയും ബൃന്ദ കാരാട്ടിനെയും ആനി രാജയെയും കൂടാതെ കോൺഗ്രസ് നേതാവായ ഉദിത് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍, സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരൻ രാഹുൽ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ഹർഷ് മന്ദെർ എന്നിവരെ കുറിച്ചും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം താനും ഖാലിദ് സൈഫിയും കൂടി സല്‍മാന്‍ ഖുര്‍ഷിദ്, സംവിധായകന്‍ രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ വിളിച്ചുവരുത്തിയതായിരുന്നുവെന്നും ഇസ്രത് ജഹാന്‍ നല്‍കിയ മൊഴിയിലുണ്ട്. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്‍റെയും പേരുണ്ട്.
പ്രശാന്ത് ഭൂഷണ്‍, സല്‍മാന്‍ ഖുര്‍ഷിദ്, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മീരാന്‍ ഹൈദര്‍, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് എന്നിവരെ ഖുറേജിയിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും ഇവരൊക്കെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നുമാണ് ഖാലിദ് സെയ്ഫിയുടെ മൊഴി.
നേരത്തെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു. രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഡൽഹി കലാപത്തിന്റെ കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയതെന്ന് സിപിഐ നേതാവ് ആനി രാജ. സർക്കാരിനെ വിമർശിക്കുന്നവരെ ലക്ഷ്യമിട്ടാണ് കുറ്റപത്രം തയാറാക്കിയത്. ഇത് ഫാസിസ്റ്റ് നീക്കമാണെന്നും ഡൽഹി പൊലീസിന്റെ നടപടിയെ ശക്തമായി നേരിടുമെന്നും ആനി രാജ പറഞ്ഞു. നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ആനി രാജ പറഞ്ഞു. പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24 നാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.