എറണാകുളം ചേരാനെല്ലൂരിൽ പലഹാരം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂരിലെ വിഷ്ണുപുരം ജംഗ്ഷനിലെ ബേക്കറി കടയുടമ ബാബുരാജാണ് കടയിലെത്തിയ 13കാരിയെ ദുരുപയോഗിക്കാന്‍ ശ്രമിച്ചത്. 51 കാരനായ ബാബുരാജിനെ ചേരാനെല്ലൂര്‍ പൊലീസ് പോക്സോ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്തു. രാത്രി എട്ട് മണിയോടെയായിരുന്നു കടയ്ക്ക് തീയിട്ടത്. കട ഭാഗികമായി നശിച്ചു. പോക്സോ കേസില്‍ ബാബുരാജിനെയും കടയ്ക്ക് തീയിട്ടതിന് പതിമൂന്നുകാരിയുടെ പിതാവിനേയും റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









