തിരുവനന്തപുരം: വിതുരയില്‍ 16 വയസുകാരനായ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര പറങ്കിമാം തോട്ടം ശ്രുതിയില്‍ സുനിലിന്റെ മകന് അശ്വിന് ആര്.സുനില്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.45-ഓടെ വീട്ടിനുള്ളിലെ കിടപ്പുമുറിയിലുള്ള ഹുക്കില്‍ കെട്ടിത്തൂങ്ങി നില്ക്കുന്ന അശ്വിനെ സഹോദരനാണ് ആദ്യം കണ്ടത്.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അശ്വിന് തിങ്കളാഴ്ച ക്ലാസില്‍ പോയിരുന്നില്ല.
അമ്മ വീട്ടുജോലിയ്ക്കും അച്ഛന് സെക്യൂരിറ്റിപ്പണിയ്ക്കും പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.