തിരുവമ്പാടി: പുല്ലൂരാംപാറ മാവാതുക്കലിന് സമീപം കുറുങ്കയത്ത് ഇരുവഴിഞ്ഞി പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
ഓമശ്ശേരി സ്വദേശി 17 കാരനായ അനുഗ്രഹ് ആണ് മരിച്ചത്. പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മുക്കത്ത് നിന്നുള്ള ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. തുടർന്ന് തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










