കൊച്ചി: നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിന്റെ കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ട് പോലീസ്. കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കൊച്ചി ഡിസിപി എസ്. ശശിധരൻ
പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാണ് 118 A അനുസരിച്ച് കേസെടുത്തതെന്ന് ഡിസിപി പറഞ്ഞു. ഇത് മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനാണ് 117 E പ്രകാരമുള്ള കേസെടുത്തത്. അതും മൂന്നുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ വിനായകൻ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഡിയോ പരിശോധിക്കും. വിനായകന്റേത് വ്യക്തിപരമായ പ്രശ്നമാണ്. അതുകൊണ്ട് അതിനേക്കുറിച്ച് പുറത്തുപറയുന്നില്ല. പ്രശ്നമുണ്ടാവുമ്പോൾ പോലീസ് പോകുകയും ഇടപെടുകയും ചെയ്യും. മദ്യപിച്ചുകഴിഞ്ഞാൽ അദ്ദേഹം കുറച്ച് പ്രശ്നക്കാരനാണ്. പരിശോധിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടതുണ്ടെങ്കിൽ അങ്ങനെയുണ്ടാവുമെന്നും ഡിസിപി എസ് ശശിധരൻ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.