പെരുമ്പാവൂര്‍ അല്ലപ്രയില്‍ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരും ഇതരസംസ്ഥാനക്കാരാണ്. മുടിക്കല്‍ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനമുണ്ടായത്. വന്‍ ശബ്ദത്തോടെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









