കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബാക്രമണം നടന്ന സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ബോംബ് പൊട്ടാതിരുന്നതോടെ വലിയ ദുരന്തമാണ് ഒഴിവായത്. കണ്ണവം പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ പൂവത്തൂരിലെ വീടിനെയാണ് ലക്ഷ്യമിട്ടത്. ഇന്ന് പുലർച്ചെ ഏകദേശം 12.40ഓടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ ബോംബ് വീണെങ്കിലും അത് പൊട്ടാതെ നിന്നു. അർജുനും ഭാര്യയും മക്കളും വീട്ടിനുള്ളിലുണ്ടായിരുന്നതിനാൽ അപകടസാധ്യത വളരെ കൂടുതലായിരുന്നു ബോംബ് പൊട്ടിയിരുന്നുവെങ്കിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പഴക്കം ചെന്ന ബോംബായിരിക്കാമെന്നതാണ് പൊട്ടാതിരിക്കാൻ കാരണമെന്ന പ്രാഥമിക വിലയിരുത്തൽ.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച നിലയിൽ എത്തിയ ഇവരെ ചിലർ കണ്ടതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










