തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണനാക്ക് സ്വദേശി സനോജിന്റെ കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സനോജ് പെട്ടെന്ന് കാറിൽ നിന്നിറങ്ങിയതിനാല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീ അണച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരണപ്പെട്ടിരുന്നു. യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം. കാറിലുണ്ടായിരുന്ന മറ്റ് 4 പേർ രക്ഷപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









