ഹൈദരാബാദ്: പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം. ഹൈദരാബാദിലെ എൻടിആർ ഗാർഡൻസിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടേകാലോടെയാണ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീ കണ്ടത്. തുടർന്ന് 11 അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഈ മാസം 17-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









