കുന്ദമംഗലം: പെരിങ്ങൊളം അരിയോറ മലയില്‍ അടിക്കാടിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ഏക്കർകണക്കിന് അടിക്കാടുകള്‍ കത്തിനശിച്ചു. പെരുവയല്‍ പഞ്ചായത്തിലെ രണ്ടാംവാർഡില്പെട്ട സ്ഥലമാണ് അരിയോറ മല.
വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലത്തില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്. രാവിലെ മുതല്‍ തീപിടിത്തമുണ്ടായിരുന്നുവെന്ന് വാർഡ് മെംബർ സുഹറ പറഞ്ഞു. കനത്ത വെയിലില്‍ ചൂട് കൂടിയതുകൊണ്ടും കാറ്റിലുമാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. ഉച്ചക്ക് ഒന്നോടെ തുടങ്ങിയ അഗ്നിരക്ഷസേനയുടെ തീയണക്കല്‍ വൈകീട്ട് ആറുവരെ നീണ്ടു. ആമകളടക്കം നിരവധി ജന്തുക്കള്‍ ചത്തു.
മലയുടെ താഴ് വാരങ്ങളില്‍ നിരവധി വീടുകളുണ്ടെങ്കിലും തീ അവിടേക്ക് പടരുന്നത് നിയന്ത്രിക്കാൻ അഗ്നിരക്ഷസേനക്ക് കഴിഞ്ഞു. വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. നൗഷാദ്, ടി. ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജമാലുദ്ദീൻ, ജിതേഷ്, മുഹമ്മദ് സാനിജ്, ഹോംഗാർഡുമാരായ ചന്ദ്രൻ, വിവേക്, സിവില്‍ ഡിഫൻസ് അംഗങ്ങളായ ഷമീർ, വിനീത്, ഡ്രൈവർമാരായ സതീഷ്, സെന്തില്‍ എന്നിവർ ചേർന്നാണ് തീയണച്ചത്.
തീയണച്ച് അഗ്നിരക്ഷസേന മടങ്ങിയതിന് പിന്നാലെ രാത്രിയില്‍ വീണ്ടും അരിയോറ മലയില്‍ തീപിടുത്തമുണ്ടയി. ഒമ്ബതുമണിയോടെ അഗ്നിരക്ഷസേന തിരിച്ചെത്തി. തീ ആളിക്കത്തുന്നുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണെന്ന് അഗ്നിരക്ഷസേന അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.