മഞ്ചേരിയിൽ കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. നാലുവയസ്സുകാരൻ ഒഴികെയുള്ളവർക്കെല്ലാം ഭേദമായിഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









