താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി പൊട്ടിയിരുന്നു.
വലത് ചെവിക്ക് മുകളിലാണ് മുറിവ്. കഠിനമായ ആയുധം കൊണ്ടാണ് മർദ്ദനമേറ്റത്. വലതു ചെവിയുടെ മുകളിലാണ് പൊട്ടലുള്ളതെന്നും പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
തലയുടെ പിൻഭാഗത്തേറ്റ ശക്തമായ പ്രഹരമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദനം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു, അത് തലച്ചോറിലേക്ക് വ്യാപിച്ചു.
ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ നടന്ന ഫെയര്‍വെല്‍ പപരിപാടിയെ ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ കൂടുതല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ സര്‍ക്കാര്‍ അധ്യാപകര്‍ പഠിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാര്‍ പറഞ്ഞു
സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി താമരശേരി പൊലീസ് കേസെടുത്തു. സംഭവമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ ജ്യൂവനല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. അഞ്ചു പേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇവര്‍ക്ക് പൊതുപരീക്ഷ എഴുതാന്‍ അവസരം ഒരുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.