യുപിയിലെ ഒരു റസ്റ്റോറന്റിൽ ഒരു കൂട്ടം യുവാക്കൾ കയറി ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ട് ഇട്ട് കുഴപ്പമുണ്ടാക്കിയ യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ . പോലീസ് ഇടപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, സംഭവത്തിൽ പരാതികളൊന്നും ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തില്ല. ജൂലൈ 31 നാണ് സംഭവം നടന്നത്. യുപിയിലെ ശാസ്ത്രി ചൗക്കിലെ ബിരിയാണി ബേ എന്ന റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ പത്തോളം യുവാക്കളുടെ സംഘമായിരുന്നു ഇവർ. അവർ വെജ് ബിരിയാണിയും നോൺ-വെജ് ബിരിയാണിയും ഓർഡർ ചെയ്തു. ഭക്ഷണം സ്വീകരിച്ച ശേഷം, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണം കണ്ടെത്തിയെന്ന് പറഞ്ഞ് സംഘത്തിലെ ഒരാൾ കുഴപ്പമുണ്ടാക്കി. പിന്നീട്, റസ്റ്റോറന്റ് മാനേജർ പോലീസിനെ വിളിച്ചു. തുടർന്ന് റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ആരോപണം ഉന്നയിച്ച യുവാവിന് സംഘത്തിലെ ഒരു യുവാവ് എല്ലിൻ കഷ്ണം നൽകി വെജ് ബിരിയാണി പാത്രത്തിൽ ഇടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇങ്ങനെയാണ് യുവാവ് കുടുങ്ങിയതെന്ന് റസ്റ്റോറന്റിന്റെ ഉടമ രവികർ സിംഗ് പറഞ്ഞു. തന്റെ റസ്റ്റോറന്റിന്റെ അടുക്കളയിൽ മാംസവും പച്ചക്കറികളും വെവ്വേറെ സ്ഥലങ്ങളിൽ പാകം ചെയ്യാറുണ്ടെന്നും അത്തരമൊരു സംഭവം ഉണ്ടാവാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










