ആലപ്പുഴ: പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് വീട്ടിനുള്ളിൽ അസ്ഥിക്കൂടം കണ്ടെത്തിയത്. കാലപ്പഴക്കത്താൽ കല്ലുപാലത്തിന് സമീപമുള്ള ഈ വീട് പൊളിക്കുകയായിരുന്നു. ജെ.സി.ബിയുടെ ഡ്രൈവറാണ് അസ്ഥിക്കൂടം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയടക്കം സംഭവസ്ഥലത്തേക്ക് എത്തി. അസ്ഥിക്കൂടത്തിന്റെ ഒരോ ഭാഗത്തും പ്രത്യേകിച്ച് തലയോട്ടിയിലും എല്ലിലുമെല്ലാം നമ്പർ രേഖപ്പെടുത്തിയ നിലയിലാണ്.
ഈ വീട്ടിൽ നേരത്തെ ഡോക്ടർ താമസിച്ചിരുന്നു. അതിനാൽ പഠനാവശ്യങ്ങൾക്ക് വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ആദ്യം ഈ ഡോക്ടറെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിന് ശേഷം ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തുമെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.