മാവൂർ: മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടുപന്നിശല്യത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ട് പന്നികൾ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നികളുടെ ആവാസ കേന്ദ്രം കണ്ടെത്തി നിർമ്മാർജനം ചെയ്ത് കൃഷിയിടം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.
കർഷകർക്കും കൃഷിക്കാർക്കും വ്യാപക നാശനഷ്ടം ഉണ്ടാക്കുന്ന കാട്ടുപന്നികൾ പൊതുജനങ്ങളുടെ ജീവനും ഭീഷിണിയായി കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കും, കാൽനട യാത്രക്കാരെയും, ഇരുചക്രവാഹനങ്ങൾക്കും അപകടകരമാവുന്ന രീതിയിൽ പന്നികളുടെ ശല്യം വർദ്ധിക്കുകയാണ്.
രണ്ട് ഗ്രാമ പഞ്ചായത്തിൻ്റെയും ഏകദേശം 10 ൽ അധികം വാർഡുകളിൽ കാട്ട് പന്നിശല്യം രൂക്ഷമാണ്. മാവൂർ ഗ്രാസിം മനേജ്മെൻ്റിന്റെ കീഴിലുള്ള കാട് പിടിച്ച് കടക്കുന്ന ഏക്കർ കണക്കിന് ഭൂമിയിലും, തരിശായി കാട് പിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമികളിൽ നിന്നുമാണ് പന്നികൾ വ്യാപകമായി കൃഷിയിടത്തിൽ എത്തുന്നത്. മാവൂർ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാട് വെട്ടി പന്നിയുടെ ആവാസ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിന് നടപടി എടുക്കണമെന്നും, നായാട്ട് ഉൾപ്പടെ നടത്തി കാട്ടുപന്നിയെ തുരുത്തണമെന്നും കൺവെൻഷനിൽ കർഷകർ ആവിശ്യപെട്ടു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വാസന്തി വിജയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സുധ കമ്പളത്ത്, മാവൂർ ഗ്രാമപഞ്ചായത്ത് അഗങ്ങളായ ജയശ്രീ ദിവ്യപ്രകാശ്, പ്രസന്നകുമാരി, ഗീത കാവിൽ പുറായ്, വളപ്പിൽ റസാഖ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ, മാവൂർ പോലിസ് സബ്ബ് ഇൻസ്ക്ടർ കോയക്കുട്ടി, പീടികപ്പാറ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനോയ് ടി, ഷൂട്ടർന്മാരായ ചന്ദ്രമോഹനൻ, അനീഷ് എന്നിവർ സംസാരിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷണൻ സ്വാഗതവും അബ്ദുൾ റസാഖ് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായി സൽമാൻ ചാലിൽ (കൺവിനർ), അബ്ദുൾ റസാഖ് അരയങ്കോട് (ചെയർമാൻ), കെ. ഉണ്ണികൃഷ്ണൻ (കോഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.