ഇസ്ലാമാബാദ്: ഖുറാൻ കത്തിച്ചെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ മധ്യവയസ്കനെ ജനക്കൂട്ടം തല്ലിക്കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ ഖനേവൽ ജില്ലയിലെ തുലാംബ ടൗണിലാണ് ദാരുണ സംഭവം. പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം ആള്‍ക്കൂട്ടം ഇയാളെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നത് . സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഒരാൾ ഖുറാൻ കത്തിക്കുന്നത് കണ്ടതായി പള്ളിയിലെ ഇമാമിന്റെ മകൻ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേ തുടർന്ന് ശനിയാഴ്ച രാത്രി പള്ളിയിൽ തടിച്ചുകൂടിയ ആളുകൾ മധ്യവയസ്കനെ പിടികൂടി. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മധ്യവയസ്കനെ മരത്തിൽ കെട്ടിയ നിലയിൽ ആണ് കണ്ടെത്തിയത് . അബോധാവസ്ഥയിലായ ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പോലീസിന് നേരെയും ആക്രമണം ഉണ്ടായി . താൻ കത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ജനക്കൂട്ടം കേട്ടില്ല . വടി, കോടാലി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ചാണ് മർദിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. മുഹമ്മദ് മുഷ്താഖ് എന്ന മാനസിക രോഗിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ 12ഓളം പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.