കാസർകോട് മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് ആണ് ഒന്‍പതുവയസ്സുകാരിയെ എടുത്തുയര്‍ത്തിയശേഷം നിലത്തേക്ക് തന്നെ എറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് അബൂബക്കര്‍ സിദ്ദീഖ് എടുത്തെറിഞ്ഞത് .സംഭവത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









