മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച മലപ്പുറം സ്വദേശിയായ സഫ്വാന (23) എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു. സഫ്വാനയുടെ മരണത്തിന് കാരണം ഭർത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞു പോലും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









