തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയിൽ ഹർജി. ലോയേഴ്സ് കോൺഗ്രസാണ് ഹർജി നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി. വക്കീൽ കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്.
ലോകായുക്തയെ ബോധപൂർവം ഇകഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെ ടി ജലീലിന്റെ പോസ്റ്റ്. കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ല. ജലീലിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും കാസർകോട് ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു.
ലോകായുക്തയെ കടന്നാക്രമിച്ച് കെടി ജലീൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. അർഹമായ പ്രതിഫലം ലഭിക്കാൻ ലോകായുക്ത എന്തും ചെയ്യും. പിണറായി വിജയനെ മുതുകിൽ കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും കെ ഡി ജലീൽ ആരോപിച്ചു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേര് ജലീൽ പരാമർശിച്ചില്ല. പിന്നീടുള്ള പോസ്റ്റിൽ ലോകായുക്ത ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണങ്ങളുടെ രേഖകളും ജലീൽ പുറത്തുവിട്ടിരുന്നു.
2005ൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ കേസിലെ വിധിയുടെ പകർപ്പും എംജി സർവകലാശാല വിസി നിയമനവും കോൺഗ്രസ് നേതാവിനെ തട്ടിപ്പിൽ നിന്ന് രക്ഷിച്ചെന്ന ആരോപണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതിന്റെ പകർപ്പ് ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.