കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.