ഇരുപതോളം വിദ്യാര്‍ഥികള്‍ ചേർന്ന് നടുറോഡിൽ വിദ്യാർഥിക്ക് ക്രൂരമർദനം. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ജെ. ഡാനിയലിനാണ് മർദനമേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.ബസ്സിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർഥികൾ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയലിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികൾ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ഡാനിയലിന്റെ ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









