കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ നിരവധി പോലീസ് ഉദ്യോഗസ്ഥർ ആണ് ഹണിട്രാപ്പ് സൗന്ദര്യത്തിന്റെ കെണിയിൽ വീണത്. അവരിൽ ഭൂരിഭാഗത്തിനും ലക്ഷങ്ങൾ നഷ്ടപ്പെട്ടു. തട്ടിപ്പിൽ ആലപ്പുഴ ജില്ലയിലെ ഒരു എസ്ഐക്ക് 6 ലക്ഷം രൂപ നഷ്ടപ്പെട്ടു.
എസ്ഐമാരുടെ ഏറ്റവും പുതിയ ബാച്ച് ആണ് ഹണി ട്രാപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. പല ഉദ്യോഗസ്ഥർക്കും പതിനായിരക്കണക്കിന് പണം നഷ്ടപ്പെട്ടു. എന്നാൽ കുടുംബജീവിതം തകരുമെന്ന് ഭയന്ന് ആരും പരാതിപ്പെടാൻ തയ്യാറായില്ല. സോഷ്യൽ മീഡിയ വഴി പോലീസുമായി ചങ്ങാത്തം കൂടുകയും ട്രാപ്പിനു ഇരയാകുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയക്കാർ വഴി കൂടുതൽ പോലീസുകാരുമായി ബന്ധപ്പെടാൻ യുവതി ശ്രമിക്കുകയായിരുന്നു.
പരിചയപ്പെടുന്ന പോലീസുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതി സ്വയം മുൻകൈ എടുക്കുകയും തുടർന്ന് ഗർഭിണിയാണെന്നും പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ, പൊലീസുകാരുടെ താമസസ്ഥലത്ത് എത്തിയോ ഹോട്ടലിൽ വെച്ചോ ആണ് യുവതി ശാരീരികബന്ധം പുലർത്തുന്നത്. ഈ ബന്ധം തുടരുകയും, പെട്ടെന്ന് ഒരു ദിവസം ഗർഭിണിയാണെന്ന വിവരം അറിയിക്കുകയും ഗർഭച്ഛിദ്രത്തിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനുശേഷം കൂടുതൽ പണം ആവശ്യപ്പെടും. പ്രശ്നം പരിഹരിക്കാൻ യുവതി ലക്ഷക്കണക്കിന് രൂപയാണ് ആവശ്യപ്പെടുന്നത്. ഇതോടെ കുടുങ്ങിയ പോലീസുകാർ വലിയ തുക നൽകാൻ തയ്യാറാവുന്നു.
ഈ യുവതി ആദ്യമായിട്ടല്ല ഹണിട്രാപ്പിൽ പോലീസുകാരനെ പിടിക്കുന്നത്. കഴിഞ്ഞ വർഷം യുവതി പോലീസുകാരെ ഹണിട്രാപ്പിൽ ഇട്ടത് വലിയ വാർത്തയായിരുന്നു. അവരുടെ കെണിയിൽ വീണ ചില ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് പൊലീസുകാരെ കൂട്ടത്തോടെ കുടുക്കിയത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സും മറ്റൊരു യുവാവും പെൺകുട്ടിയോടൊപ്പമുണ്ടെന്നാണ് വിവരം. യുവതി ഗർഭിണിയാണെന്ന വിവരം സുഹൃത്ത് കൂടിയായ നഴ്സ് ആശുപത്രിയിൽ നിന്ന് ഒരു റിപ്പോർട്ട് സംഘടിപ്പിച്ചു. ഇത് കാട്ടിയാണ് യുവതി പൊലീസുകാരിൽ നിന്ന് പണം തട്ടിയെടുത്തത്. പണം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതിയും നൽകി. തിരുവനന്തപുരത്ത് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ അവർ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. പരാതിയിൽ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. പോലീസ് എത്രയും പെട്ടെന്ന് ഇക്കാര്യങ്ങൾ അന്വേഷിക്കുകയും സ്ത്രീയെ കണ്ടെത്തി നടപടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.