കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഗോവിന്ദപുരത്ത് പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുവസേന മേഖല കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പെൺകുട്ടികൾ സമൂഹ ത്തിൻ്റെ വരദാനമാണെ ന്നും മുളയിലെ നുള്ളാൻ ശ്രമിക്കുന്ന നരാധമൻമാർക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ ഉറപ്പു വരുത്തണമെന്നും രാഷ്ട്രീ യ ഇടപെടലുകൾ അനുവദിക്കരുതെന്നും യുവസേന ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വളയനാട് ദേവി ക്ഷേത്ര പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ കുമാരി ആദിത്യ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യുവസേന കോർഡിനേറ്റർ സൂരജ് മേടമ്മൽ ഉദ്ഘാടനം ചെയ്തു. ഹർഷൻ ഗോവിന്ദപുരം സുജിത്ത് വളയനാട്, സുബീഷ് അനോളി അനീഷ് കൊമ്മേരി, ദീപക്, ആദർശ് എന്നിവർ സംബ്ബ ന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.