കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് താമരശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയിട്ട് അഞ്ച് ദിവസം കഴിഞ്ഞു . പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇതുവരെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനയില്ലെന്നാണ് വിവരം. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കുള്ളതായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കൊടുവള്ളി സ്വദേശി സാലിപറഞ്ഞു. സൗദിയിലെ ബിസിനസുമായി ബന്ധപ്പെട്ട പണം ദുബായില്‍ നല്‍കാനായി ഷാഫിയെ ഏല്‍പ്പിച്ചിരുന്നുവെന്നും ഇത് നല്‍കാതെ കബളിപ്പിച്ചതിന്റെ പേരില്‍ വീട്ടിലെത്തി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സാലി പറയുന്നു.ഇതിന് ശേഷം താന്‍ ദുബായിലേക്ക് മടങ്ങിയതാണെന്നുംഅതെ സമയം തട്ടിക്കൊണ്ടുപോയത് താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഷാഫിയെ എത്രയും പെട്ടന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നുമാണ് സാലി പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









