തിരുവനന്തപുരം: വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ സ്കൂട്ടറിടിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. സിബിന്-ദീപ ദമ്പതിമാരുടെ മകന് ആരോണ്‍ ആണ് മരിച്ചത്.
ദമ്പതിമാരും മകന് ആരോണും അഞ്ചുമാസം പ്രായമുള്ള മകളും സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമുള്ള മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.റിങ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.