ചെന്നൈ: ചെന്നൈയിലെ തോണ്ടിയാർപേട്ടിൽ ഏഴു വയസ്സുകാരിയെ പിറ്റ് ബുൾ ആക്രമിച്ചു. കുട്ടിയുടെ മുഖത്തിനും താടിക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടി ഇപ്പോൾ ഗവൺമെന്റ് സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തിനും ശരീരത്തിനും സാരമായി പരിക്കേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു .വാടക വീടിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന കുട്ടി താഴത്തെ നിലയിലേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കെട്ടഴിച്ചുവെച്ചിരുന്ന മൂന്ന് വയസ്സുള്ള പിറ്റ് ബുൾ കുട്ടിയെ ആക്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടിയുടെ അച്ഛൻ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
അതെ സമയം നായയുടെ കെയര്‍ ടേക്കർ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നായയുടെ യഥാർത്ഥ ഉടമ വിദേശത്താണെന്നും ജ്യോതിയുടെ കുടുംബം നായയെ ഏറ്റെടുക്കുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നായയെ വളർത്തുന്നതിന് കുടുംബം ലൈസൻസ് എടുത്തിരുന്നില്ലെന്നും ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










