വേങ്ങര ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടി നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. അമ്മ സരിതയ്ക്കൊപ്പം വിവാഹച്ചടങ്ങിനു പോകാനിറങ്ങിയ അക്ഷര, ഇകെ പടിയിൽനിന്ന് ഓട്ടോയിൽ കയറുമ്പോൾ കാർ ഇടിക്കുകയായിരുന്നു. സരിതയുടെ സഹോദരിയുടെ മകൾ അഭിരാമി(13)ക്കും പരുക്കേറ്റു. ഇരുവരെയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അശ്വരാഗ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









