കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പൊലീസ് പരിശോധന ശക്തമാക്കി. പ്രതിയുടെ രേഖചിത്രം തയ്യാറാക്കും. നിർണായക സാക്ഷിയായ റാസിക്കിന്‍റെ സഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി എന്നാണ് പ്രാഥമിക സൂചന. എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖ ചിത്രം തയ്യാറാക്കുന്നത്.
ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയവയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








