കൽപ്പറ്റ: വീടിനടുത്തുള്ള റോഡരികിൽ പാൽ വാങ്ങാൻ നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ജീപ്പ് ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കമ്പളക്കാട് സിനിമാ ഹാളിന് സമീപമാണ് അപകടം നടന്നത്. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന.
ക്രൂയിസർ ജീപ്പ് അമിത വേഗതയിൽ വരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ സ്ഥാപിച്ചിരുന്ന വലിയ പൈപ്പിൽ ഇടിച്ചതിനെ തുടർന്ന് ജീപ്പ് നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീതി കുറവായ റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണമായ സംഭവത്തിന് ഉത്തരവാദികളെന്ന് നാട്ടുകാർ ആരോപിച്ചു.
സഹോദരങ്ങൾ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










