തേഞ്ഞിപ്പലം ∙കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയെ നായ കടിച്ചശേഷം സ്കൂൾ വളപ്പിൽ തന്നെ ചത്തുവീണു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേ ബാധിച്ചതായി കണ്ടെത്തി. രാവിലെ സ്കൂളിലേക്കു വരുമ്പോൾ മുറ്റത്തുവച്ച് നായ കടിച്ചത്. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുകിടന്നുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തുവീഴുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









