മലപ്പുറത്ത് മൊബൈൽ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടിൽ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത് . പരതക്കാട് കുണ്ടിൽപീടിക അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ ഏക മകൾ ഇസാ എസ്വിൻ ആണ് മരിച്ചത്.
വീട്ടിൽ നിന്നും കുട്ടി മൊബൈൽ ഫോണുമെടുത്ത് വീട്ടുകാരറിയാതെ റോഡിലേക്ക് ഓടുന്നതിനിടെ ബൈക്കിടിച്ചാണ് മരണം . കുട്ടിയെ കാണാതെ വീട്ടുകാർ തിരയുന്നതിനിടെയാണ് വീട്ടുകാർ അപകടവിവരം അറിയുന്നത്. ബൈക്കിടിച്ച് തെറിച്ച് വീണ ഇസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.