കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ അവധി കൊടുക്കുന്നത് സാധാരണ നടക്കുന്നത് പ്രത്യേകമായ എന്തെങ്കിലും കാര്യങ്ങള്‍ക്കായി കോളേജുകള്‍ തന്നെ ആഴ്ചയിലൊരു ദിനം കുട്ടികള്‍ക്ക് നല്‍കാറമുണ്ട്. എന്നാല്‍ പ്രണയിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ ആഴ്ചയില്‍ ഒരു അവധി കൊടുക്കുന്നു എന്ന് കേട്ടിട്ടുണ്ടോ എന്നാൽ അങ്ങനെയൊരു ദിനം ഉണ്ട്
ജപ്പാനിലാണ് ഒരുകൂട്ടം കോളേജുകള്‍ വ്യത്യസ്തമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഫാൻ മെയ് എജ്യുക്കേഷൻ ഗ്രൂപ്പ്’ന്‍റെ ഒമ്പത് വൊക്കേഷണല്‍ കോളേജുകളാണ് തീരുമാനം നടപ്പിലാക്കുന്നത്. മാര്‍ച്ച് 23നാണ് ഇത് സംബന്ധിച്ച നോട്ടീസ് ഇറക്കിയത്. പ്രണയിക്കുന്നതിന് വേണ്ടി മാത്രമല്ല- പ്രകൃതിയെ സ്നേഹിക്കുന്നതിനും അതുവഴി ജീവിതത്തെ സ്നേഹപൂരിതമാക്കുന്നതിനുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതാണ് തങ്ങളുടെ തീരുമാനമെന്നാണ് ഫാൻ മെയ് എജ്യൂക്കേഷൻ ഗ്രൂപ്പ് അറിയിക്കുന്നത്. ക്യാംപസുകളിലെ കാട്ടിനുള്ളിലൂടെ നടക്കുവാനും അങ്ങനെ പ്രകൃതിയോട് കൂടുതല്‍ അടുക്കാനുമെല്ലാം കോളേജുകള്‍ കുട്ടികളോട് നിര്‍ദേശിക്കുന്നുണ്ട്.
പലയിടങ്ങളിലും കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രണയമോ സൗഹൃമോ വിവാദവിഷയം ആയി വരുന്ന സാഹചര്യത്തില്‍ ജപ്പാൻ എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കാരണം ഒരിക്കലും നിസാരമല്ലെന്നും അത് രാജ്യത്തിന് തന്നെ വേണ്ടിയുള്ളതാണെന്നുമെന്നതാണ് പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.