കൊല്ലം: കൊട്ടിയത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊട്ടിയം തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (38) ആണ് മരിച്ചത്. റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനെടുത്ത കുഴിയുടെ സമീപം വച്ചിരുന്ന മുന്നറിയിപ്പ് ബോർഡിൽ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ സുനിലിന്റെ ശരീരത്തിലൂടെ എതിരെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു.
തഴുത്തല വൈദ്യശാല മുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കൊട്ടിയം ഭാഗത്തു നിന്നും ബുള്ളറ്റിൽ വന്ന സുനിൽ ക്ലീറ്റസിൻ്റെ ബൈക്ക് സൂചക ബോർഡിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സുനിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.