തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് മിന്നലേറ്റ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11:30-ഓടെ മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപാറയിൽ എത്തിയിരുന്നു
12 മണിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയിൽ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്. മിഥുൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.