കോഴിക്കോട്: നടക്കാവിൽ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ നടക്കാവ് പോലീസ് കണ്ടെത്തി. സംഭവത്തിൽ എട്ടംഗ സംഘത്തെ കക്കാടംപൊയിലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ നടക്കാവിലെ ജവഹർ നഗർ കോളനിയിൽ നിന്ന് സുഹൃത്ത് സിനാനും സംഘവും കാർ ഉൾപ്പെടെ റഹീസിനെ തട്ടിക്കൊണ്ടുപോയി.
സ്ഥലവാസികൾ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹന നമ്പർ, വാഹനം കടന്നുപോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതെ സമയം റഹീസിന് സുഹൃത്തുക്കളുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










