കാസര്‍കോട്: വലിയപറമ്ബ്, കീഴൂര്‍, ചെമ്ബിരിക്ക കടല്‍ തീരങ്ങളില്‍ 18 ഓളം ഓയില്‍ വീപ്പകള്‍ കരയ്ക്കടിഞ്ഞു. 200 ലിറ്റര്‍ വീതം ഉള്‍ക്കൊള്ളുന്ന 10 ഓളം ഡ്രമ്മുകളാണ് കീഴൂര്‍, മേല്‍പറമ്ബ് ഭാഗങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ലഭിച്ചത്. വലിയപറമ്ബില്‍ എട്ട് ഡ്രമ്മുകളും കണ്ടെത്തി. കടല്‍ക്ഷോഭം രൂക്ഷമായിരുന്ന സമയത്ത് മത്സ്യ ബന്ധനത്തിനു പോയ വള്ളങ്ങളില്‍ നിന്നോ അടുത്ത നാളില്‍ ഇന്ത്യന്‍ ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ തീപ്പിടിച്ച കപ്പലില്‍ നിന്നോ ഒഴുകി വന്നതാവാം വീപ്പകളെന്നാണ് പറയുന്നത്. ഹൈഡ്രോളിക് ഓയില്‍ നിറച്ച ഡ്രമ്മുകള്‍ മുമ്ബും കിട്ടാറുണ്ടെന്നും കപ്പലുകളില്‍ നിന്ന് തെറിച്ചു വീഴുന്നതാണിതെന്നും തീരദേശ പൊലീസ് പറയുന്നു. അതേസമയം തീരപ്രദേശങ്ങളില്‍ കപ്പലുകളെത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇപ്പോള്‍ കിട്ടിയത് ഏതാണെന്ന് പരിശോധിക്കുകയാണ്. കീഴൂര്‍ ഭാഗത്ത് മേല്‍പറമ്ബ് എസ്.ഐ എം.വി പത്മനാഭനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ഡ്രമ്മുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ ദ്രാവകം പെട്രോള്‍ ആണെന്ന നിഗമനത്തില്‍ ചില ഡ്രമ്മുകള്‍ പൊട്ടിച്ച് ആളുകള്‍ കന്നാസില്‍ നിറച്ചു കൊണ്ടുപോയി. അധികൃതര്‍ ദ്രാവകം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് വരാതെ ആരും തന്നെ ഇത് ഉപയോഗിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്കിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.