കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ യാത്രക്കാർക്ക് വിശ്രമിക്കാൻ എസി ലോഞ്ച് ഒരുങ്ങുന്നു. പണമടച്ച് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി ശീതീകരിച്ച മുറിയില്‍ വിശ്രമിക്കാം.
ബസ് സ്റ്റാൻഡില്‍ ടിക്കറ്റ് റിസർവേഷൻ അന്വേഷണ കൗണ്ടറിനോട് ചേർന്നാണ് എസി വിശ്രമ മുറി സജ്ജീകരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസിയുടെ വാടകക്ക് നല്കുന്ന എ.സി ഇരിപ്പിടങ്ങള്‍ ഒരുക്കുന്നത്. 480 സ്ക്വയർ ഫീറ്റ് വീതിയിലാണ് ലോഞ്ച് ഒരുങ്ങുക.
36 സീറ്റില്‍ കുടുംബത്തിനും വനിതകള്‍ക്കും ഇരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. വനിതകള്‍ക്ക് മാത്രമായി ഒമ്ബത് സീറ്റും കുടുംബമായി എത്തുന്നവർക്ക് ഇരിക്കാൻ 27 സീറ്റും.
വനിതകളുടെ സീറ്റിനോട് ചേർന്ന് മുലയൂട്ടല്‍ റൂമും സജ്ജീകരിക്കും. ഉദ്ഘാടനം കഴിഞ്ഞശേഷം ആവശ്യത്തിന് അനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മൊബൈല്‍ കമ്ബനി സിഎസ്ആർ ഫണ്ടില്‍നിന്ന് പണം ചെലവഴിച്ചാണ്എസി വിശ്രമ മുറി നിർമിച്ചുനല്‍കുന്നത്.
പണി കഴിഞ്ഞാലുടൻ ഇത് കെഎസ്ആർടിസിക്ക് കൈമാറും. ദീർഘദൂര യാത്രക്കായി എത്തുന്ന കുടുംബങ്ങള്‍ക്കും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും.
നേരത്തെ തിരുവനന്തപുരം ,അങ്കമാലി സ്റ്റാൻഡുകളില്‍ എ.സി വിശ്രമമുറി തുറന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.