നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. പന്നിയോട്ട് സ്വദേശിയും ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അച്ഛനും മുങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെ ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽവച്ച് ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









