പാലക്കാട് ശേഖരിപുരം സ്വദേശിയിൽ നിന്ന് ഓൺലൈനായി ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് 45,83,165 രൂപ കബളിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ഹിന്ദ്‌മോട്ടർ സ്വദേശിനിയായ ദീപ്ത കുണ്ടു (36) ബെംഗളൂരുവിൽ പാലക്കാട് സൈബർ പോലീസ് പിടിയിലായി. ജൂലൈ മുതൽ സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകകൾ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് ലാഭം നൽകി, പിന്നീട് വലിയൊരു തുക കൈപ്പറ്റി അതിൽ നിന്ന് തട്ടിപ്പ് നടത്തി. ഇതിനിടയിൽ നഷ്ടപ്പെട്ട തുകയിൽ നിന്ന് 14 ലക്ഷം രൂപ ബെംഗളൂരുവിലെ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. രണ്ടുവർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന പ്രതിയുടെ അക്കൗണ്ടുവഴി ദിവസേന കോടിക്കണക്കിനു രൂപ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










