കോഴിക്കോട് :നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലത്ത് വയോധികനെ ആക്രമിച്ച എരഞ്ഞിപ്പാലം സ്വദേശി പിടിയില്‍. തേനാംവയല് വീട്ടില്‍ അജയ് (25 ) നെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
എരഞ്ഞിപ്പാലം സ്വദേശിയായ ദേവദാസൻ എന്നയാളെ കോഴിക്കോട് സഹകരണ ആശുപത്രിയുടെ സമീപം നടന്ന് പോകവേ അയല്‍വാസിയായ പ്രതി അടിച്ച് ഗുരുതര പരിക്കേല്പിക്കുകയായിരുന്നു.
തുർന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ എരഞ്ഞിപ്പാലത്ത് വച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










