തിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും. അപ്പീൽ നൽകാനുള്ള ഡിജിപിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.
നടിയെ ആക്രമിച്ച കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്ക് 20 വർഷം കഠിനതടവാണ് വിധിച്ചത്. എന്നാൽ, കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞിരുന്നു. അതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപിനെ വെറുതെ വിട്ടത് . ഇതിനെതിരെയാണ് സർക്കാർ ഉടൻ അപ്പീൽ നൽകുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










