കൊച്ചി: നടൻ ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ആക്രമിക്കപ്പെട്ട നടി. തുടരന്വേഷണം നിർത്തിവയ്ക്കണമെന്ന ഹർജിക്കെതിരെയാണ് നടിയുടെ ഹർജി. അന്വേഷണം തടസ്സപ്പെടുത്തരുതെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതി പരിഗണിക്കും. എന്നാൽ, കേസില്‍ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് നടി വ്യക്തമാക്കിയിരുന്നു.കോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിച്ചത്.കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണെന്നാണ് നടി വ്യക്തമാക്കുന്നത്. കേസില്‍ പ്രോസിക്യൂഷന് വാദവും ഇന്ന് കോടതിയില്‍ നടക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.