കൊച്ചി: ഐടി ജീവനക്കാരനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പോലീസ് തിരയുന്നു. കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സംഘത്തിലുണ്ടായിരുന്ന ലക്ഷ്മി മേനോനെ ഇതുവരെ പിടികൂടിയിട്ടില്ല. കേസിൽ ഇതുവരെ അനീഷ്, മിഥുൻ, സോണമോൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാർ തടഞ്ഞുനിർത്തി പരാക്രമം കാട്ടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരുബാറില്‍വെച്ച് ലക്ഷ്മിമേനോനും സംഘവും ഐടി ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന് പിന്നാലെ ഐടി ജീവനക്കാരനും കൂട്ടരും കാറുമായി പുറത്തേക്ക് പോയപ്പോള്‍ നടിയും കൂട്ടാളികളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ഐടി ജീവനക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് ഐടി ജീവനക്കാരനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നടി ലക്ഷ്മി മേനോന് ഒളിവില്‍പോയിരിക്കുകയാണെന്ന് വിവരം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










