നടി മഞ്ജു വാരിയരുടെ കഴുത്തിലെ പാച്ചിനെ ചൊല്ലിയുള്ള ആരാധകരുടെ ആശങ്കകൾക്ക് വിരാമമായി. കഴിഞ്ഞ ദിവസം ഭാവന നായികയായ ‘അനോമി’ എന്ന സിനിമയുടെ പ്രദർശനം കാണാൻ എത്തിയ മഞ്ജുവിന്റെ വിഡിയോ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്. താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ലെന്നും മോഷൻ സിക്ക്നെസ് പാച്ച് ആണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആശ്വാസത്തിലാണ്.
ഭാവന നായികയായി എത്തിയ ത്രില്ലർ ചിത്രം ‘അനോമി’ തിയറ്ററുകളിൽ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് മഞ്ജു വാരിയർ എത്തിയത്. ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. ഇതിനിടയിലാണ് മഞ്ജുവിന്റെ കഴുത്തിലെ പാച്ച് ആരാധകരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ താരത്തിന് എന്തെങ്കിലും ആരോഗ്യപ്രശനമുണ്ടോ എന്നതായി സോഷ്യൽ മീഡിയയിലെ ചർച്ച. യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്. സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. വിമാനം, ബസ് അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് പലരും ഉപയോഗിക്കാറുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










