നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ ചലച്ചിത്ര നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ മൊബൈൽ, ലാപ്ടോപ്പ്, ഒരു ഹാർഡ് ഡ്രൈവ് ഡിസ്ക് എന്നിവയിൽ നിന്ന് 119 അശ്ലീല വീഡിയോകൾ പോലീസ് കണ്ടെത്തിയതായി ANI റിപ്പോർട്ട് ചെയ്തു.
മുംബൈ പോലീസ് ക്രൈംബ്രാഞ്ച് നൽകിയ വിവരമനുസരിച്ച്, 9 കോടി രൂപയ്ക്ക് ഈ വീഡിയോകൾ വിൽക്കാൻ കുന്ദ്ര പദ്ധതിയിട്ടിരുന്നു.
During the investigation (in a pornography case), police found 119 porn videos from businessman Raj Kundra's mobile, laptop, and a hardrive disk. He was planning to sell these videos for Rs 9 crores: Mumbai Police Crime Branch pic.twitter.com/ZZNL5aY3EG
— ANI (@ANI) September 21, 2021
അശ്ലീലകേസിൽ 50,000 രൂപ ജാമ്യത്തിൽ മുംബൈ കോടതി തിങ്കളാഴ്ച രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചു. കുന്ദ്രയുടെ കൂട്ടാളിയായ റയാൻ തോർപ്പിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
അതേസമയം, ബിസിനസുകാരനായ കുന്ദ്രയ്‌ക്കെതിരായ അശ്ലീലസാഹിത്യ കേസുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രോപ്പർട്ടി സെൽ 1500 പേജുള്ള അനുബന്ധ കുറ്റപത്രം എസ്പ്ലാനേഡ് കോടതിയിൽ സമർപ്പിച്ചു. വ്യാഴാഴ്ച മുംബൈ പോലീസ് പങ്കുവച്ച വിവരങ്ങൾ പ്രകാരം 1500 പേജുള്ള കുറ്റപത്രത്തിൽ ശിൽപ ഉൾപ്പെടെ 43 സാക്ഷികളുടെ മൊഴിയുണ്ട്.
അഭിനേതാക്കളായ ഷെർലിൻ ചോപ്ര, സെജൽ ഷാ, നിരവധി മോഡലുകളുടെയും കുന്ദ്രയുടെ കമ്പനിയിലെ ജീവനക്കാരുടെയും മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ തിരയുന്ന രണ്ട് പ്രതികളുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അശ്ലീലചിത്രങ്ങൾ സൃഷ്ടിച്ചുവെന്നാരോപിച്ച് ജൂലൈ 19 നാണു രാജ് കുന്ദ്രയെ മറ്റ് 11 പേർക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.