മുടി കൊഴിച്ചിൽ ഓരോരുത്തരുടെയും ആത്മവിശ്വാസം കെടുത്തും . തിരക്കു പിടിച്ച ജീവിതത്തിൽ തലമുടിക്ക് യാതൊരു പരിചരണവും നൽകാത്തതാണു പലപ്പോഴും കൊഴിച്ചിലിലേക്ക് കാരണമാകുന്നത്. കുറച്ചു സമയം മാറ്റിവച്ചാൽ മുടിയിഴകളുടെ ആരോഗ്യം സംരക്ഷിക്കാനും കൊഴിച്ചിൽ തടയാനും സാധിക്കും. വീട്ടിൽ തന്നെ ഇതിനു വേണ്ട എണ്ണ തയാറാക്കാനാവും. കരിഞ്ചീരകവും ഉലുവയും എണ്ണയുമാണ് ഈ ഹെയർ ഓയിൽ തയാറാക്കാൻ ആവശ്യമുള്ളത്. രണ്ട് ടേബിൾ സ്പൂൺ വീതം ഉലുവയും കരിഞ്ചീരകവും എടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി പൊടിക്കണം. ഈ പൊടി രണ്ടു ടേബിൾ സ്പൂൺ എടുത്ത് അതിലേക്ക് കാൽകപ്പ് എണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. തലയിൽ ഉപയോഗിക്കുന്ന ഏതു എണ്ണയും ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർക്കുന്നതും നല്ലതാണ്. ഇതു നന്നായി മിക്സ് ചെയ്തശേഷം വായു കടക്കാത്ത രീതിയിൽ അടച്ച് രണ്ടാഴ്ച സൂക്ഷിക്കുക. അതിനുശേഷം തലയിൽ പുരട്ടാം.അതുപോലെ തന്നെ വെളിച്ചെണ്ണ കാച്ചിയെടുത്തും ഉപയോഗിക്കാം. കാൽകപ്പ് വെളിച്ചെണ്ണയെടുത്ത് അതിലേക്ക് ഒരു സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ ഈ പൊടി ചേർക്കുക. ചൂടാറുമ്പോൾ ഇതൊരു കുപ്പിയിലേക്ക് പകർത്താം. ഇതിൽ നിന്ന് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം. മുടികൊഴിച്ചിൽ തടയാനും മുടി വളരാനും താരനകറ്റാനും ഈ എണ്ണ ഫലപ്രദമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.