പത്തനംതിട്ട: ഭവനരഹിതർക്ക് വീടുവച്ചു നൽകാനായി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തൻറെ കുടുംബ സ്വത്ത് സർക്കാരിന് കൈമാറി. അടൂർ ഏറത്ത് പഞ്ചായത്തിലെ പതിമൂന്നര സെൻറ് ഭൂമിയാണ് സർക്കാറിന് നൽകിയത്.
ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതർക്കും ഭവനരഹിതർക്കും സർക്കാർ ഭൂമിയും വീടും നൽകുന്നുണ്ട്. പാവപ്പെട്ടവർക്ക് വീടുവെക്കാൻ സൗജന്യമായി ഭൂമി വിട്ടുനൽകാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നു. മാനസോട് ഇത്തിരി ഭൂമി പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. ഭൂമി ഇതിനോടകം ഒരുപാട് നല്ല മനസ്സുകൾ നൽകിയിട്ടുണ്ട്. അടൂർ ഏറത്ത് പഞ്ചായത്തിലെ സർക്കാർ വിജ്ഞാപനം കണ്ട് ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചതായി അടൂർ ഗോപാലകൃഷ്ണൻ തദ്ദേശസ്വയംഭരണ മന്ത്രി ഗോവിന്ദൻ മാസ്റ്ററെ അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.